ശ്രീനഗര്‍: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍. ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നിന്ന് പാകിസ്ഥാന്‍ വഴി ഷാര്‍ജയിലേക്ക് പുറപ്പെടുന്ന വിമാനങ്ങള്‍ക്കാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ വ്യോമപാത നിഷധിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുള്‍പ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന്റെ ഈ തീരുമാനം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഒമര്‍ അബ്ദുള്ള പറഞ്ഞു. 2009-10 കാലഘട്ടത്തില്‍ ശ്രീനഗറില്‍ നിന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിച്ചപ്പോഴും പാകിസ്ഥാന്‍ ഈ സമീപനം തന്നെയാണ് എടുത്തത്. ഗോ ഫസ്റ്റ് എയര്‍വേയ്‌സിന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കിയത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അയവു വന്നതുകൊണ്ടാണെന്നാണ് താന്‍ കരുതിയത്. എന്നാല്‍ എന്റെ പ്രതീക്ഷകള്‍ തെറ്റായിരുന്നു എന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രത്യേക വിവിഐപി വിമാനത്തിന് പാക് സര്‍ക്കാര്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ തീരുമാനവുമുണ്ടായത്. ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോഡി ഇറ്റലിയിലേക്ക് പോയതും തിരിച്ചുവന്നതും ഇതേ വ്യോമപാത വഴിയാണ്. സെപ്റ്റംബറില്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശനം നടത്താനും ഈ വ്യോമപാത ഉപയോഗിച്ചു.
അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശ്രീലങ്കയിലേക്ക് പോകാനായി ഇന്ത്യയുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാനും ഇന്ത്യയും അനുവാദം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.