കൊച്ചി: രാജ്യത്തെ കോടിക്കണക്കിനാളുകളുടെ ദുരിതവും പ്രതിഷേധവും കണക്കിലെടുക്കാതെ ഇന്ധന വില അനുദിനം കൂട്ടുന്ന എണ്ണക്കമ്പനികള്‍ നേടുന്നത് കൊള്ള ലാഭം.
പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ കമ്പനികള്‍ ഇക്കഴിഞ്ഞ ജൂലൈ - സെപ്റ്റംബര്‍ കാലയളവില്‍ നേടിയ ആകെ അറ്റാദായം 11,354.28 കോടി രൂപ.
ലാഭത്തിന്റെ ഗണ്യമായ വിഹിതം ലഭിക്കുന്നതാകട്ടെ ഇന്ധനത്തിന് വലിയ നികുതി ഈടാക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും. 6235.39 കോടി രൂപയാണ് ഐഒസിയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 6160.70 കോടിയായിരുന്നു അറ്റാദായം. മൊത്ത വരുമാനം 1,17,870.77 കോടിയായിരുന്നത് 1,72, 646.31 കോടിയിലേക്ക് ഉയര്‍ന്നു. പ്രഖ്യാപിച്ചിരിക്കുന്ന ഇടക്കാല ലാഭവീതം 50 ശതമാനമാണ്.
ബിപിസിഎലിന്റെ ജൂലൈ - സെപ്റ്റംബര്‍ അറ്റാദായം 3200 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 2589 കോടിയുടെ അറ്റാദായത്തെക്കാള്‍ 23.6 ശതമാനം വര്‍ധന. പ്രവര്‍ത്തന വരുമാനത്തിലെ വര്‍ധന 53.7 ശതമാനമാണ്. ബിപിസിഎലും 50 ശതമാനമാണ് ലാഭവീതം പ്രഖ്യാപിച്ചിരിക്കുന്നത്.
എച്ച്പിസിഎല്‍ 1918.89 കോടി രൂപ അറ്റാദായം നേടി. ജൂലൈ - സെപ്റ്റംബര്‍ കാലയളവിലെ ആകെ വരുമാനം 88,085.42 കോടിരൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 62,439.86 കോടി രൂപയായിരുന്നു ആകെ വരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.