നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്; 138.70 അടി

നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്; 138.70 അടി

ഇടുക്കി: മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ നേരിയ കുറവ്. 138.70 അടിയാണ് രാവിലെ ഏഴുമണിക്ക് പുറത്തുവിട്ട കണക്കുപ്രകാരം അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി ജലനിരപ്പ് 138.80 അടിയായിരുന്നു.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാന്‍ കാരണം. അതുകാരണം അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം വനത്തില്‍ അതിശക്തമായ മഴ ലഭിച്ചതിനെത്തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു.

അണക്കെട്ടിലെ ഒന്നു മുതല്‍ എട്ടുവരെയുള്ള ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം തുറന്നിരിക്കുകയാണ്. സെക്കന്‍ഡില്‍ 3704 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ടണല്‍ വഴി 2305 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാടും കൊണ്ടുപോകുന്നുണ്ട്.
അണക്കെട്ടിലെ എട്ടു ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ ഇന്നലെ രാത്രി വള്ളക്കടവിലെത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി. മഴ ശക്തമായാല്‍ സ്പില്‍വേ വഴി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.