ബ്യൂണസ് ഐറീസ്: ഉറുഗ്വേക്കും ബ്രസീലിനുമെതിരായി ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള 34 അംഗ അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. കാല്‍മുട്ടിന് പരിക്കേറ്റ് വിശ്രമത്തിലുളള സൂപ്പര്‍ താരം ലയണല്‍ മെസ്സി ടീമിലുണ്ട്.
ആറ് പുതുമുഖങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിക്ക് മാറി തിരിച്ചെത്തിയ യുവന്റസ് താരം ഡിബാലയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 12ന് ഉറുഗ്വെയ്‌ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍. ബൊക്കാ ജൂനിയേഴ്‌സ്, റിവര്‍ പ്ലേറ്റ് എന്നീ അര്‍ജന്റീന്‍ ക്ലബ്ബുകളിലെ നാല് താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ പ്രമുഖരായ പിഎസ്ജി, യുവന്റസ്, ഇന്റര്‍മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, അയാകസ് എന്നിവയില്‍ കളിക്കുന്ന വമ്പൻ താരങ്ങളെയെല്ലാം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ മത്സരങ്ങളില്‍ 11 മത്സരങ്ങളില്‍ നിന്ന് അര്‍ജന്റീന 25 പോയിന്റ് നേടിയിട്ടുണ്ട്. രണ്ട് വിജയങ്ങള്‍ കൂടി നീലപ്പടക്ക് നേടാനായാല്‍ അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.