നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രതാപം വീണ്ടെടുത്തു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേദാര്‍നാഥില്‍ മോഡിയുടെ അയോധ്യ പരാമര്‍ശം

നൂറ്റാണ്ടുകള്‍ക്ക് ശേഷം പ്രതാപം വീണ്ടെടുത്തു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേദാര്‍നാഥില്‍ മോഡിയുടെ അയോധ്യ പരാമര്‍ശം

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യ പ്രതാപം വീണ്ടെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അയോധ്യ രാമക്ഷേത്ര നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കേദാര്‍നാഥിലെ ആദി ശങ്കരാചാര്യരുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി.

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതുകൊണ്ടു തന്നെ ഏറെ രാഷ്ട്രീയ പ്രാധാന്യം കല്‍പിക്കപ്പെടുന്നുണ്ട് കേദാര്‍നാഥിലെ പ്രധാനമന്ത്രിയുടെ അയോധ്യാ പരാമര്‍ശം. പ്രതിമ അനാച്ഛാദനം ഉള്‍പ്പടെ കേദാര്‍നാഥിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2013ലെ പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണ പ്രവൃത്തിയുടെ ഭാഗമായുള്ള അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

ശങ്കരാചാര്യര്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ വേദങ്ങളും ഉപനിഷത്തുകളും സ്വായത്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തരം സന്യാസിവര്യന്‍മാരുടെ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.