അനുദിന വിശുദ്ധര്‍ - നവംബര്‍ 06
ഫ്രാങ്ക്‌സിലെ പ്രഥമ രാജാവായിരുന്ന ക്ലോവിസിന്റെ കൊട്ടാരത്തിലെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു ലിമോഗെസിലെ ലിയോണാര്‍ഡ്. റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസാണ് ലിയോണാര്‍ഡിനെ ക്രിസ്തു മതത്തിലേക്ക് മാനസാന്തരപ്പെടുത്തിയത്. തുടര്‍ന്ന് അദ്ദേഹം കൊട്ടാരത്തിലെ ജോലി ഉപേക്ഷിച്ച് റെമീജിയൂസിന്റെ ശിഷ്യനായി.
ഗുരുവിന്റെ ഉപദേശങ്ങള്‍ ലിയോണാര്‍ഡിന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ക്ലോവിസ് രാജാവ് ലിയോണാര്‍ഡിനെ ആവര്‍ത്തിച്ച് കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നതിനാല്‍ അദ്ദേഹം ഈ സ്ഥലം വിട്ട് മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ലീന്‍സിലുള്ള മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം ലിമോസിന്‍ വനത്തില്‍ ഏകാന്ത ജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു.
ലിയോണാര്‍ഡിന്റെ പ്രാര്‍ത്ഥനയാല്‍ ഫ്രാങ്ക്‌സിലെ രാജ്ഞിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിനു പകരമായി അദ്ദേഹത്തിന് ലിമോഗെസില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയുള്ള നോബ്ലാക്കില്‍ കുറച്ച് രാജകീയ ഭൂമി സമ്മാനമായി ലഭിച്ചു. അവിടെ അദ്ദേഹം നോബ്ലാക്കിലെ ആശ്രമത്തിനു തുടക്കം കുറിച്ചു. ഇതിനു ചുറ്റുമായി പില്‍ക്കാലത്ത് ഒരു ഗ്രാമം തന്നെ രൂപം കൊണ്ടു. ഈ ഗ്രാമം അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ ലിയോണാര്‍ഡ്-ഡി-നോബ്ലാക്ക്് എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു.
1103 ല്‍ ആദ്യ കുരിശു യുദ്ധത്തിലെ പ്രമുഖ നേതാവായ അന്റിയോചിന്നിലെ ബോഹേമോണ്ട് ഒന്നാമന്‍ ഒരു ഡാനിഷ്‌മെന്റ് തടവറയില്‍ നിന്നും ലിയോണാര്‍ഡിന്റെ ഇടപെടല്‍ മൂലം മോചിതനായി. ഇതിന് പ്രത്യുപകാരമായി അദേഹം നോബ്ലാക്ക് ആശ്രമം സന്ദര്‍ശിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക പലരെയും ഇത്തരം പാരിതോഷികങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുകയും അങ്ങനെ റോമനേഷ്‌ക് പള്ളിയും ഇതിന്റെ കാണപ്പെടുന്ന അടയാളമായ ബെല്‍റ്റ് ടവറും പണികഴിക്കുകയും ചെയ്തു.
ഇതേസമയം തന്നെ സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീര്‍ത്ഥാടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി മാറി നോബ്ലാക്ക്. ഇതോടെ ലിയോണാര്‍ഡിന്റെ ആരാധനാ സമ്പ്രദായം പശ്ചിമ യൂറോപ്പ് മുഴുവനും വ്യാപിച്ചു. ഇംഗ്ലണ്ടില്‍ മാത്രം ഏതാണ്ട് 177 ഓളം പള്ളികള്‍ ഇദ്ദേഹത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
സ്‌പെയിന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മ്മനി പ്രത്യേകമായി ബാവരിയായിലും കൂടാതെ പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ ഈ വിശുദ്ധന്റെ മാധ്യസ്ഥത്തിനായി അപേക്ഷിക്കുകയും ധാരാളം തീര്‍ത്ഥാടനങ്ങള്‍ നടത്തപ്പെടുകയും ചെയ്യുന്നു.
വിശുദ്ധ ലിയോണാര്‍ഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. തടവ് പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേദമാകുന്നതിനും ഈ വിശുദ്ധന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു. വിശുദ്ധന്റെ തിരുനാള്‍ ദിനത്തില്‍ ബാവരിയയില്‍ വിവിധ ആഘോഷങ്ങള്‍ നടത്തപ്പെടുന്നു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അറ്റിക്കൂസ്
2. സൈപ്രസിലെ ഡെമെട്രിയന്‍
3. നോര്‍ത്തമ്പര്‍ലന്റിലെ എഡ്വെന്‍
4. ബ്രിട്ടിഷ് രാജകുമാരനായ എഫ്‌ലാം.
'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.