ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായുളള ദുബായ് റൈഡിന് ആവേശ്വോജ്ജല പ്രതികരണം. ദുബായ് ഷെയ്ഖ് സയ്യീദ് റോഡിലാണ് ആയിരക്കണക്കിന് സൈക്കിള്‍ യാത്രികർ ആവേശത്തോടെ ചലഞ്ചിന്‍റെ ഭാഗമായത്. രാവിലെ 5 മണിമുതല്‍ 7.30 വരെ റോഡിലെ സാധാരണ ഗതാഗതം നിരോധിച്ചിരുന്നു. 32750 സൈക്കിള്‍ യാത്രികരാണ് ചലഞ്ചില്‍ പങ്കെടുത്തത്.
10 വയസിന് മുകളിലുളളവർക്കായിരുന്നു ഷെയ്ഖ് സയ്യീദ് റോഡിലൂടെ സൈക്കിള്‍ ചവിട്ടാനുളള അവസരമൊരുക്കിയത്. പ്രൊഫഷണല്‍ റൈഡേഴ്സും തുടക്കക്കാരും ഒരുപോലെ പങ്കെടുത്തുവെന്നുളളതും കൗതുകമായി. കുടുംബമൊന്നിച്ച് സൈക്കിള്‍ സവാരിക്കെത്തിയവരുമുണ്ട്.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നേതൃത്വത്തിലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് നടക്കുന്നത്. ജനങ്ങള്‍ക്ക് ആരോഗ്യത്തെ കുറിച്ചുളള ബോധവല്‍ക്കരണം നല്‍കുകയും, ദുബായിയെ ആരോഗ്യവാന്മാരുടെ നഗരമാക്കി മാറ്റുകയും ചെയ്യുകയെന്നുളളതാണ് ചലഞ്ചിന്‍റെ ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.