തെരുവുനായ ശല്യം രൂക്ഷം: പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാന്‍ നായയുടെ ശ്രമം

 തെരുവുനായ ശല്യം രൂക്ഷം: പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാന്‍ നായയുടെ ശ്രമം

മലപ്പുറം: പിതാവിന്റെ കയ്യിലിരുന്ന കുഞ്ഞിനെ കടിച്ചെടുക്കാന്‍ തെരുവുനായയുടെ ശ്രമം. ആദ്യതവണ കുഞ്ഞിനെ മാറ്റിപ്പിടിച്ചെങ്കിലും വിടാതെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പിതാവിനും കുഞ്ഞിനും പരിക്കേറ്റു.

ഇന്നലെ രാവിലെ എട്ടോടെ മങ്കട മെലേ അരിപ്രയിലാണു സംഭവം. സ്വന്തം വീടിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍ റോഡിന്റെ എതിര്‍വശത്തു നിന്നെത്തിയ തെരുവുനായ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ചാടിക്കടിക്കുകയായിരുന്നു. കുഞ്ഞിനെ മാറ്റിപ്പിടിച്ചതോടെ പിതാവിന്റെ കൈയില്‍ കടിച്ചു. തട്ടിമാറ്റിയിട്ടും വിടാതെ ചീറിയടുത്ത നായ കുഞ്ഞിന്റെ തുടയിലും കടിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അമ്മയ്ക്ക് കുഞ്ഞിനെ കൈമാറിയിട്ടും തെരുവുനായ ആക്രമണം തുടരുകയായിരുന്നു. മൂന്ന് മിനിറ്റോളം തെരുവുനായയുമായി മല്‍പിടിത്തം നടത്തിയാണ് പിതാവ് കുഞ്ഞിനെ രക്ഷിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഇവരെ ആക്രമിക്കുന്നതിനു മുന്‍പ് മേലേ അരിപ്രയിലെ ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ഥിയെയും തിരൂര്‍ക്കാട് സ്‌കൂള്‍പടിക്കു സമീപം നിന്ന മറ്റൊരു വിദ്യാര്‍ഥിയെയും ഇതേ നായ ആക്രമിച്ചതായും നാട്ടുകാര്‍ വ്യക്തമാക്കി. എല്ലാവരും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. നായ പിന്നീട് ചത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.