സ്ലാവിയയുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി സ്‍കോഡ

സ്ലാവിയയുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി സ്‍കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഡിസൈന്‍ സ്‌കെച്ചുകള്‍ ഔദ്യോഗിക അവതരണത്തിന് മുൻപ് സ്‌കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള രണ്ടാമത്തെ പുതിയ മോഡല്‍ 2021-ന്റെ തുടക്കത്തില്‍ അവതരിപ്പിച്ച കുഷാക്ക് എസ്.യു.വിക്ക് ശേഷമുള്ളതാണ്.

കൂടാതെ A0 സെഗ്മെന്റിന്റെ പ്രീമിയം മിഡ്സൈസ് സെഡാനാണ് ഇത്. സ്‌കോഡ ഓട്ടോ ഇന്ത്യന്‍ വിപണിക്കായി പ്രത്യേകമായി രൂപപ്പെടുത്തിയ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ മോഡുലാര്‍ ട്രാന്‍സ്വേര്‍സ് ടൂള്‍കിറ്റിന്റെ MQB-A0-IN പതിപ്പിനെ അടിസ്ഥാനമാക്കിയുള്ള സ്ലാവിയ പൂനെയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ട് ഡിസൈന്‍ സ്‌കെച്ചുകളില്‍ ആദ്യത്തേതില്‍ സ്ലാവിയയുടെ മുന്‍ഭാഗവും സിലൗറ്റും ഉള്‍ക്കൊള്ളുന്നു. മോഡലിന്റെ പേര് കമ്പനിയുടെ ആദ്യകാലങ്ങളെ ഓര്‍മിപ്പിക്കുന്നു. സ്ഥാപകരായ വക്ലാവ് ലോറിനും വക്ലാവ് ക്ലെമന്റും 1896 മുതല്‍ വിറ്റ മ്ലാഡ ബോലെസ്ലാവില്‍ എന്ന ആദ്യത്തെ സൈക്കിളുകളുടെ പേരിന് ചെക്ക് ഭാഷയില്‍ മഹത്വം എന്നാണ് അര്‍ത്ഥമാക്കുന്നത്.

എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍, സ്‌കോഡ സ്ലാവിയ പ്രാദേശികമായി വികസിപ്പിച്ചതും നിര്‍മ്മിച്ചതുമായ MQB A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഇതിനകം ഇന്ത്യയുടെ പുതിയ കര്‍ശനമായ സുരക്ഷ എമിഷന്‍ സ്‌പെസിഫിക്കേഷനുകള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്‍തിട്ടുണ്ട്. അടുത്തിടെ അവതരിപ്പിച്ച വിജയകരമായ സ്‌കോഡ കുഷാക്ക് പോലെ, പുതിയ പ്രീമിയം മിഡ്സൈസ് സെഡാന്‍ പൂനെയിലെ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ ടെക്നോളജി സെന്ററില്‍ വികസിപ്പിച്ചെടുത്തതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.