പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്ടിഐഐ), കൊല്‍ക്കത്ത സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്‌ആര്‍എഫ്ടിഐ) എന്നിവയിലേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. പ്രവേശനപരീക്ഷ (ജോയിന്റ് എന്‍ട്രന്‍സ് ടെസ്റ്റ്–JET) ഡിസംബര്‍ 18നും 19നും നടക്കും. ഡിസംബര്‍ എട്ടുമുതല്‍ 17 വരെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ രണ്ട്.
അപേക്ഷകര്‍ക്ക് applyjet2021.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍, അനിമേഷന്‍ സിനിമ, ആര്‍ട്ട് ഡയറക്ഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഡിസൈനിങ്, അഭിനയം, തിരക്കഥാ രചന, ഇലക്ടോണിക് ആന്‍ഡ് ഡിജിറ്റല്‍ മീഡിയാ മാനേജ്മെന്റ്, ഡയറക്ഷന്‍ ആന്‍ഡ് സ്ക്രീന്‍ പ്ലേ റൈറ്റിങ്, ഛായാഗ്രഹണം, എഡിറ്റിങ്, സൗണ്ട് റെക്കോഡിങ് തുടങ്ങിയവയില്‍ പിജി ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണുള്ളത്.
വിവരങ്ങള്‍ക്ക്: applyjet2021.in, ftii.ac.in, srfti.ac.in ഹെല്‍പ്പ് ലൈന്‍– 9071123445 ഇ മെയില്‍: [email protected]
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.