രാജ്യത്തെ ആദ്യ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ തുറന്നു

രാജ്യത്തെ ആദ്യ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ തുറന്നു

മുംബൈ: രാജ്യത്തെ ആദ്യത്തെ 'റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍' മുംബൈയില്‍ തുറന്നു. പകര്‍ച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമ കാണാന്‍ ഇത് സൗകര്യം ഒരുക്കും. ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ 17.5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയന്‍സിന്റെ ജിയോ വേള്‍ഡ് ഡ്രൈവിന്റെ മുകള്‍ത്തട്ടിലാണ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ ഒരുക്കിയിട്ടുള്ളത്. പി.വി.ആര്‍ ലിമിറ്റഡിനാണ് തിയേറ്ററിന്റെ നടത്തിപ്പു ചമതല.

ഇവിടെ ഒരു സമയം 290 വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സൗകര്യമുണ്ട്. ഓപ്പണ്‍ എയര്‍ തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുണ്ട്. കാറിലെ എഫ്.എം സംവിധാനം വഴിയാണ് ശബ്ദം കേള്‍ക്കുക. ഒരു കാറിന് 1,200 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഒരു വാഹനത്തില്‍ നാലുപേരെയേ അനുവദിക്കൂ. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനം. അക്ഷയ് കുമാര്‍ നായകനായ സൂര്യവംശിയാണ് ഉദ്ഘാടന ചിത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.