പുതിയ പ്രസിദ്ധീകരണങ്ങളെ പിന്തുണയ്ക്കുവാൻ 4.5 മില്യൺ ദിർഹം അനുവദിക്കാൻ നിർദേശിച്ച് ഷാർജ ഭരണാധികാരി

 പുതിയ പ്രസിദ്ധീകരണങ്ങളെ പിന്തുണയ്ക്കുവാൻ 4.5 മില്യൺ ദിർഹം അനുവദിക്കാൻ നിർദേശിച്ച് ഷാർജ ഭരണാധികാരി

ഷാർജ: ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ (SIBF) 2021 ൽ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളെ പിന്തുണയ്ക്കാൻ 4.5 മില്യൺ ദിർഹം അനുവദിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദേശിച്ചു.

ഒരേസമയം പ്രസാധകരെയും വായനക്കാരെയും പിന്തുണക്കുവാനാണ് ഈ ഗ്രാൻറ് ലക്ഷ്യമിടുന്നത്. ഗവൺമെന്റ് ലൈബ്രറികൾക്ക്, എല്ലാ അറബ്, വിദേശ ശാസ്ത്ര, സാഹിത്യ, സാംസ്കാരിക മേഖലകളിലെയും വിവിധ ആധുനിക പ്രസിദ്ധീകരണങ്ങൾ നൽകാനും ഗവേഷകർക്ക് ഒരു പ്രധാന റഫറൻസ് ആയ ലൈബ്രറികളുടെ വിജ്ഞാന ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്യുവാനും പദ്ധതിയുണ്ട്.

83 രാജ്യങ്ങളിൽ നിന്നുള്ള 1,632 അറബ്, വിദേശ പ്രസാധകരാണ് ഇക്കുറി വായനോത്സവത്തിൽ എത്തിയിരിക്കുന്നത്. ഇവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ഷെയ്ഖ് സുൽത്താൻ ഗ്രാൻഡുകൾ പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.