പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട്?.. വിശദീകരണം തേടി ഹൈക്കോടതി

പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തത് എന്തുകൊണ്ട്?.. വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ജി.എസ്.ടി കൗണ്‍സിലിനോട് വിശദീകരണം തേടി. അത്തരമൊരു തീരുമാനത്തിന്റെ അടിസ്ഥാനമെന്ത് എന്ന് വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ കോടതി മാറ്റി.

വില നിയന്ത്രിക്കാന്‍ ഇവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിവേദനം പരിഗണിച്ച് ആറാഴ്ചക്കകം തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇവയെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നായിരുന്നു ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. ഇതിനെ ചോദ്യം ചെയ്താണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയിലെത്തിയത്. എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.ഒ ജോണിയാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 22 ലേക്ക് മാറ്റി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.