ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത നൂറ് കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ നാലു പേര്‍ അറസ്റ്റില്‍

ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്ത നൂറ് കോടിയുടെ തട്ടിപ്പ്; കണ്ണൂരില്‍ നാലു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി വാഗ്ദാനം ചെയ്തു നൂറു കോടിയിലധികം രൂപയുടെ തട്ടിപ്പു നടത്തിയ നാലു പേര്‍ കണ്ണൂരില്‍ അറസ്റ്റില്‍. കാസര്‍കോട് ആലമ്പാടിയിലുള്ള മുഹമ്മദ് റിയാസ്, ഷഫീഖ് മഞ്ചേരി, കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി വസീം മുനവറലി, മലപ്പുറം വെള്ളയൂര്‍ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടിയത്.

ആയിരത്തിലേറെ പേര്‍ തട്ടിപ്പിനിരയായതായും കണ്ണൂരിന് പുറമെ മലപ്പുറത്തും ഇവര്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയതായും പോലീസ് പറഞ്ഞു.

ബംഗളൂരു കേന്ദ്രീകരിച്ച് ലോങ് റിച്ച് ടെക്‌നോളജി എന്ന പേരില്‍ സ്ഥാപനമുണ്ടാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. പണം നിക്ഷേപിച്ചവര്‍ക്ക് ക്രിപ്‌റ്റോ കറന്‍സിയായ മോറിസ് കോയിന്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ദിഷാദിന്റെ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.