കുരിശു യുദ്ധക്കാരുടെ രക്ഷാധികാരിയായ വിശുദ്ധ തിയോഡര്‍

കുരിശു യുദ്ധക്കാരുടെ രക്ഷാധികാരിയായ വിശുദ്ധ തിയോഡര്‍

അനുദിന വിശുദ്ധര്‍ - നവംബര്‍ 09

മാസിയയുടെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന വിശുദ്ധ തിയോഡര്‍ ദൈവത്തിന്റെ ശക്തനായ പടയാളിയായിരുന്നു. വടക്കന്‍ തുര്‍ക്കിയിലെ അമാസിയയില്‍ റോമന്‍ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച തിയോഡറിന്റെ ജനനം യുക്കെറ്റ എന്ന സ്ഥലത്താണ്. എ.ഡി 303 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന അദ്ദേഹം തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു.

അതിനിടെ തിയോഡറിന്റെ നേതൃത്വത്തില്‍ അമാസിയയിലെ സൈബലയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീയിടുകയും പ്രാദേശിക മാതൃ ദേവതയുടെ വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ പിടിച്ചു കൊണ്ടു പോയ സൈനിക തലവന്‍ ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയ്യാറായാല്‍ മാപ്പ് നല്‍കാം എന്ന് നിര്‍ദേശിച്ചു.

എന്നാല്‍ സൈനിക തലവന്റെ നിര്‍ദേശം നിഷേധിച്ച തിയോഡറിനെ തുറങ്കിലടയ്ക്കുകയും ചാട്ടവാറുകള്‍ ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തന്റെ വേദനകളുടെ ഏറ്റവും മൂര്‍ദ്ധന്യ അവസ്ഥയിലും ദൈവത്തെ പ്രകീര്‍ത്തിച്ച അദ്ദേഹത്തെ നവംബര്‍ ഒന്‍പതിന് ജീവനോടെ കത്തിച്ചു.

വിശുദ്ധന്റെ ഭൗതിക അവശിഷ്ടങ്ങള്‍ യൂസിബിയയില്‍ നിന്നുള്ള ഒരു സ്ത്രീ വാങ്ങിയതായും അദ്ദേഹത്തിന്റെ ജന്മനാടായ യുക്കെറ്റയില്‍ സംസ്‌കരിച്ചതായും പറയപ്പെടുന്നു. കുരിശു യുദ്ധക്കാര്‍ ഇദ്ദേഹത്തെ രക്ഷാധികാരിയായി സ്വീകരിച്ചു. വിശുദ്ധ തിയോഡറിനെ കുറിച്ചുള്ള നിസായിലെ വിശുദ്ധ ഗ്രിഗറിയുടെ പ്രശംസാ വചനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്.

മധ്യയുഗം മുതല്‍ തന്നെ 'കാജെതായില്‍' ഈ വിശുദ്ധനെ ആദരിച്ച് തുടങ്ങിയിരുന്നു. ഗ്രീക്കുകാര്‍ വിശുദ്ധ തിയോഡറനെ സൈന്യങ്ങളുടെ മധ്യസ്ഥനായാണ് ബഹുമാനിക്കുന്നത്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഇദ്ദേഹത്തിനായി 452 ല്‍ ആദ്യത്തെ പള്ളി പണികഴിക്കപ്പെട്ടു. റോമില്‍ വിശുദ്ധ കൊസ്മാസിന്റെയും ഡാമിയന്റെയും ദേവാലയത്തിന്റെ ഒരു ഭാഗത്ത് വിശുദ്ധ തിയോഡറിന്റെ ചിത്രം മാര്‍ബിളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വിറ്റോണിയൂസ്

2. വെയില്‍സിലെ പാബോ

3. യോസ്റ്റോലിയായും സോപ്പാത്രായും

4. സലോണിക്കയിലെ അലക്‌സാണ്ടര്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.