ദുബായില്‍ ഗതാഗതസൗകര്യം വ‍ർദ്ധിച്ചു: 21,000 കോടി ദി‍ർഹം ലാഭമെന്ന് ആ‍ർടിഎ

ദുബായില്‍ ഗതാഗതസൗകര്യം വ‍ർദ്ധിച്ചു: 21,000 കോടി ദി‍ർഹം ലാഭമെന്ന് ആ‍ർടിഎ

ദുബായ്: ദുബായില്‍ ഗതാഗത സൗകര്യങ്ങള്‍ വർദ്ധിച്ചതിനാല്‍ 21000 കോടി ദി‍ർഹത്തിന്‍റെ ലാഭമുണ്ടായതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി. 2006 മുതല്‍ 2020 വരെയുളള കണക്കാണിത്. ഇന്‍റർനാഷണല്‍ റോഡ് ഫെഡറേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ആർടിഎ ചെയർമാന്‍ മാതർ അല്‍ തായർ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 15 വ‍ർഷത്തിനിടെ റോഡുകളും ഗതാഗതവും മെച്ചപ്പെടുത്തുന്നിതായി 14,000 കോടി ദി‍ർഹമാണ് ചെലവഴിച്ചത്. 129 പാലങ്ങളുണ്ടായിരുന്ന 2006 ല്‍ നിന്ന് 2020 ലെത്തിയപ്പോള്‍ 844 ആയി ഉയർന്നു. നടപ്പാലങ്ങളും കാല്‍നട സബ് വെകളും 26 ല്‍ നിന്ന് 125 ആയി ഉയർന്നു.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മാർഗനിർദ്ദേശത്തിലാണ് ഓരോ പദ്ധതികളും നടപ്പിലാക്കിയത്. ദുബായ് മെട്രോ അടക്കമുളള വികസന പദ്ധതികള്‍ സമയ ബന്ധിതമായാണ് പൂർത്തിയാക്കിയത്. സൈക്ലിംഗ് ട്രാക്ക് ശൃംഖല 2006 ല്‍ 9 കിലോമീറ്ററായിരുന്നു. 2020 ല്‍ ഇത് 463 ആയി ഉയർന്നു. 2025 ഓടെ 668 കിലോമീറ്ററായി സൈക്ലിംഗ് ട്രാക്ക് ശൃംഖല വ‍ർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.