29ന് പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്; തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം

29ന് പാര്‍ലമെന്റിലേക്ക് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ച്; തടഞ്ഞാല്‍ കുത്തിയിരിപ്പ് സമരം

ന്യൂഡല്‍ഹി: കേന്ദ്രം നടപ്പിലാക്കിയ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 29ന് പാര്‍ലിമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്‌ നടത്താനെരുങ്ങി കര്‍ഷകര്‍.  'മാർച്ച്‌ പൊലീസ് തടഞ്ഞാല്‍ തടയുന്ന സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒമ്പതംഗ കമ്മിറ്റിയുടേതാണ് തീരുമാനം​. ഗാസിപ്പൂര്‍, തിക്രി അതിര്‍ത്തികളില്‍ നിന്നും മാര്‍ച്ച്‌​ ആരംഭിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് 26വരെ സമയം നല്‍കും. 27ന്​ മാര്‍ച്ച്‌​ ആരംഭിക്കുമെന്ന്​' കര്‍ഷക സംഘടന നേതാവ്​ രാകേഷ്​ ടിക്കായത്ത്​ പറഞ്ഞു.

27 മുതല്‍ എല്ലാ ഗ്രാമങ്ങളില്‍ നിന്നും കര്‍ഷകര്‍ സമര ഭൂമിയിലേക്ക് നീങ്ങും. ശേഷം പാര്‍ലമെന്റ് മാര്‍ച്ച്‌. ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് സമരക്കാരെ ബലം പ്രയോഗിച്ച്‌ നീക്കിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്ന് ടിക്കായത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. അങ്ങനെ നീക്കിയാല്‍ സമരക്കാര്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കുമെത്തും. അവിടെയാകും പിന്നീട് ഭക്ഷ്യധാന്യങ്ങളുടെ വിപണിയെന്നും ടിക്കായത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണ് നിയമം എന്നായിരുന്നു സര്‍ക്കാര്‍ പ്രതികരണം. എന്നാല്‍ കര്‍ഷകര്‍ നിയമത്തിനെതിരെ രംഗത്ത് വന്നു. ഒരുവര്‍ഷത്തോളമായി കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരായ സമരത്തിലാണ് കര്‍ഷകര്‍.

പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ സമരം രാജ്യവ്യാപകമായി. പിന്നീട് ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്തി. തിക്രി, സിംഘു, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ തടഞ്ഞ സ്ഥലത്ത് സമരക്കാര്‍ പ്രതിഷേധം തുടരുകയാണ്. സമാനമായ നീക്കം തന്നെയാണ് പാര്‍ലമെന്റ് മാര്‍ച്ചിനും കര്‍ഷകര്‍ നടത്തുക. നിരവധി തവണ സമരക്കാരുമായി കേന്ദ്രം ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.