ബെലാറസില്‍ നിന്നുള്ള കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാന്‍ രാസവസ്തു സ്‌പ്രേ; പോളിഷ് അതിര്‍ത്തിയില്‍ സംഘര്‍ഷം

 ബെലാറസില്‍ നിന്നുള്ള കുടിയേറ്റക്കാരെ പിന്തിരിപ്പിക്കാന്‍ രാസവസ്തു സ്‌പ്രേ; പോളിഷ് അതിര്‍ത്തിയില്‍ സംഘര്‍ഷം

വാഴ്സോ: ബെലാറസുമായി അതിര്‍ത്തി പങ്കിടുന്ന മേഖല വഴി രാജ്യത്തേക്ക് കടക്കുന്ന കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി പോളണ്ട്. കുടിയേറ്റക്കാര്‍ക്ക് എതിരെ പോളിഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍ രാസവസ്തു സ്‌പ്രേ ചെയ്യുന്നതിന്റെയും കുടിയേറ്റക്കാര്‍ പൊലീസിനുനേരെ കല്ലെറിയുന്നതിന്റെയും വീഡിയോ പ്രചരിക്കുന്നുണ്ട്.

അതിര്‍ത്തിക്ക് സമീപം സംഘര്‍ഷങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് പോളണ്ട് മുന്നറിയിപ്പ് നല്‍കി.12,000 സൈനികരെ് കിഴക്കന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് യുദ്ധവും ദാരിദ്ര്യവും കാരണം യൂറോപ്പിലേക്ക് കുടിയേറാനെത്തിയ ആയിരക്കണക്കിന് ആളുകള്‍ അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്.ഭക്ഷണവും വെള്ളവുമില്ലാതെ തങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്നും എട്ട് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നും അഭയാര്‍ഥികള്‍ പറഞ്ഞു.

കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ലാതെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ചെറിയ ഗ്രാമത്തില്‍ കഴിയുന്ന അഭയാര്‍ഥികളുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യൂറോപ്പിലേക്ക് കുടിയേറാന്‍ മാസങ്ങളായി ബെലാറസ് സര്‍ക്കാര്‍ അഭയാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പോളണ്ടിന്റെ ആരോപണം. നിലവില്‍ കുടിയേറ്റം തടയുന്നതിനായി പോളണ്ട് അതിര്‍ത്തിയില്‍ മുള്ളുവേലി സ്ഥാപിച്ച് സൈന്യം കാവല്‍ നില്‍ക്കുകയാണ്. സാഹചര്യം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ അതിര്‍ത്തിയില്‍ സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുമെന്നും പോളണ്ട് മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.