മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പൊലീസ് പൊക്കി

മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭാര്യയെ എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവിനെ പൊലീസ് പൊക്കി

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ഭാര്യയെ കല്ലുകൊണ്ട് എറിഞ്ഞു വീഴ്ത്തിയ ഭര്‍ത്താവ് പിടിയില്‍. പിടികൂടാൻ എത്തിയ പൊലീസിന് നേരെയും ഇയാൾ ആക്രമണം നടത്തി.

ഇതേതുടർന്ന് പൊലീസ് പ്രതിയെ പിടികൂടി. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയില്‍ അനില്‍കുമാര്‍ (32) ആണ്​ വെള്ളറട പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മദ്യപാനത്തിന് അടിമയായ അനിൽ കുമാർ ഭാര്യ രാഗിണിയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും എന്നാൽ ഇത് കൊടുക്കാത്തതിനാല്‍ പ്രകോപിതനായി തറയില്‍ കിടന്ന കല്ലെടുത്ത്​ രാഗിണിയുടെ തലക്ക്​ എറിയുകയായിരുന്നു. രാഗിണി നിലവിളിച്ചതോടെ അനിൽകുമാർ ഓടി രക്ഷപ്പെട്ടു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാഗിണിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവ ശേഷം സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് ഒളിച്ചിരുന്ന അനില്‍കുമാറിനെ കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളറട സി ഐ മൃദുല്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രദേശം വളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ അക്രമിച്ച്​ കോളനിയിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പിന്തുടര്‍ന്ന്​​ പിടികൂടി.

എ.എസ്.ഐ ശശികുമാര്‍, ജോസ്, അനീഷ്, പ്രഭുലകുമാര്‍, സജിന്‍, സുനില്‍, ദീപു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.