തമിഴ്നാട്: തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് കൃഷിവകുപ്പ് മന്ത്രി മരിച്ചു. മന്ത്രി ആർ ദൊരൈക്കണ്ണ് ആണ് ഇന്ന് പുലർച്ചെ അന്തരിച്ചത്. 72 വയസായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിന്ന ആർ ദുരൈക്കണ്ണിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസങ്ങളിൽ അതീവഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്റർ സഹായത്തിൽ കഴിയുന്ന മന്ത്രിയുടെ സ്ഥിതിയിൽ പുരോഗതി ഇല്ലന്ന് ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
ശ്വാസംമുട്ടലിനെ തുടർന്ന് ഒക്ടോബർ 13-നാണ് ദുരൈക്കണ്ണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മ മരിച്ചതിനെ തുടർന്ന് അന്തിമോപചാരം അർപ്പിക്കാന് സേലത്തേക്ക് പോകുന്നതിനിടെയാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്.
മാർച്ച് 28, 1948 ൽ തഞ്ജാവൂരിലെ രാജഗിരിയിൽ ജനിച്ച ദൊരൈക്കണ്ണ് 2006, 2011, 2016 വർഷങ്ങളിൽ പാപനാശത്ത് നിന്ന് അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്. മെയ് 2016 ലാണ് അദ്ദേഹം കൃഷിവകുപ്പ് മന്ത്രിയായി സ്ഥാനമേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.