തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും ശോഭന ജോര്‍ജിനെ ഔഷധി ചെയര്‍പഴ്‌സനാക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ചെറിയാന്‍ ഫിലിപ്പിനെയാണ് ഖാദി ബോര്‍ഡിലേക്ക് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പദവി നിരസിക്കുകയും സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തതോടെയാണ് പി.ജയരാജനെ തല്‍സ്ഥാനത്തേക്ക് പരിഗണിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കെ.മുരളീധരനോട് പരാജയപ്പെട്ടിരുന്നു. സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറികൂടിയാണ് പി.ജയരാജന്.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിനുള്ള അംഗീകാരമായാണ് ശോഭനാ ജോര്‍ജിന് ഔഷധി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കുന്നത്. സ്വര്‍ണം, ഡോളര്‍ കടത്തു കേസുകളുമായി ബന്ധപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനേയും പാര്‍ട്ടി കൈവിടുന്നില്ല എന്ന സൂചനയാണ് പുതിയ പദവിയിലൂടെ സിപിഎം നല്‍കുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലാണ് കോര്‍പ്പറേഷന്‍, ബോര്‍ഡ് വിഭജനം സംബന്ധിച്ച് ഘടക കക്ഷികള്‍ക്കിടയില്‍ അന്തിമ ധാരണയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.