മതം മാറിയുള്ള വിവാഹ രജിസ്‌ട്രേഷന്‍: അപേക്ഷ നിരസിച്ചാല്‍ നടപടിയെന്ന് സര്‍ക്കാര്‍

മതം മാറിയുള്ള വിവാഹ രജിസ്‌ട്രേഷന്‍: അപേക്ഷ നിരസിച്ചാല്‍ നടപടിയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : മതം മാറിയുള്ള വിവാഹ രജിസ്ട്രേഷന് ബന്ധപ്പെട്ട മതമേലദ്ധ്യക്ഷന്റെ സാക്ഷ്യപത്രമില്ലാത്തതിനാല്‍ വിവാഹ നിരസിക്കുന്ന തദ്ദേശസ്ഥാപന രജിസ്ട്രാര്‍മാര്‍ക്കെതിരെ നടപടിയെന്ന് സര്‍ക്കാര്‍.

അപേക്ഷക്കൊപ്പം ബന്ധപ്പെട്ട ഏതെങ്കിലും മതാധികാര കേന്ദ്രത്തില്‍ നിന്നുള്ള വിവാഹ സര്‍ട്ടിഫിക്കറ്റോ, ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരില്‍ ആരെങ്കിലുമോ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് ഡയറക്ടര്‍ എച്ച്‌. ദിനേശിന്റ ഉത്തരവില്‍ പറയുന്നു.

മത പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ അപേക്ഷകര്‍ വലയുന്ന സാഹചര്യത്തിലാണ് ഈ നടപടി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ തങ്ങളുടെ അധികാര പരിധിയില്‍ ഗ്രാമ, നഗരവ്യത്യാസമില്ലാതെ നടക്കുന്ന വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ ആധികാരിക രേഖയുടെ അടിസ്ഥാനത്തില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം സർക്കാർ നിർദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.