നല്ല ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...!

നല്ല ഉറക്കം കിട്ടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...!

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. ഉറക്കക്കുറവ് വിഷാദം, ഉത്കണ്ഠ എന്നി മാനസികാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകും. അതുകൊണ്ട് നല്ല ആരോഗ്യത്തിന് നല്ല ഉറക്കം അത്യാവശമാണ്.

ഉറക്കക്കുറവ് മൂലം വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഡ്രൈവിംഗ് അപകടകരമാക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാവുകയും പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു.

മസാലയും കൊഴുപ്പും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ പ്രയാസമാണ്. ഇത് ഉറക്കത്തെ തടസപ്പെടുത്തും. രാത്രിയിലെ ഭക്ഷണം ലഘുവായിരിക്കണം, കാരണം വലിയ അളവില്‍ ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും.

ഉറങ്ങുന്നതിനുമുമ്പ് കുളിക്കാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മദ്യം ഉറക്കത്തെ കാര്യമായി ബാധിക്കാം. മദ്യപിക്കുന്നതിലൂടെ പെട്ടെന്ന് ഉറങ്ങാന്‍ കഴിയുമായിരിക്കും. പക്ഷെ, നല്ല ഉറക്കം ലഭിക്കില്ല. അമിതമായ മദ്യപാനം ഉറക്കത്തെ അകറ്റി നിര്‍ത്തും. അതുകൊണ്ട് ആരോഗ്യത്തോടെ ഉറങ്ങി ആരോഗ്യം വീണ്ടെടുക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.