സര്‍ക്കാര്‍ നടത്തിയത് കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമം; സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

സര്‍ക്കാര്‍ നടത്തിയത് കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമം; സിഎജി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിഎജി റിപ്പോര്‍ട്ടിലെ രണ്ട് പരാമര്‍ശങ്ങളും പ്രതിപക്ഷം ഉന്നയിച്ചതാണെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സിഎജിയോട് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു.

പ്രളയ മുന്നൊരുക്കത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ദേശീയ ജല നയം അനുസരിച്ച് കേരള സംസ്ഥാന ജല നയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജല നയത്തില്‍ ഇല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ മുല്ലപ്പെരിയാര്‍ മരംമുറിക്കാന്‍ തീരുമാനമെടുത്തത് മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണെന്ന് വി ഡി സതീശന്‍ ആവര്‍ത്തിച്ചു. മരം മുറിക്കാനുള്ള തീരുമാനം സെക്രട്ടറി തലത്തില്‍ എടുത്തുവെന്നും യോഗങ്ങളില്‍ ജലവിഭവ വകുപ്പ് അഡീ.സെക്രട്ടറി പങ്കെടുത്തിട്ടും മന്ത്രി അറിഞ്ഞില്ലെന്നും പറഞ്ഞ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.