പ്രളയത്തില്‍ മുങ്ങിയ ചെന്നൈയെ രക്ഷിക്കാനിറങ്ങിയ പൊലീസുകാരിയെ അഭിനന്ദിച്ച്‌ എം കെ സ്റ്റാലിന്‍

പ്രളയത്തില്‍ മുങ്ങിയ ചെന്നൈയെ രക്ഷിക്കാനിറങ്ങിയ പൊലീസുകാരിയെ അഭിനന്ദിച്ച്‌ എം കെ സ്റ്റാലിന്‍

ചെന്നൈ: പ്രളയത്തില്‍ മുങ്ങിയ ചെന്നൈയെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ടി.പി ചത്രം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയെ അഭിനന്ദിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ബോധരഹിതനായ യുവാവിനെ തോളില്‍ ചുമന്ന് ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ച രാജേശ്വരിയുടെ ഫോട്ടോയും വീഡിയോയും കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

യുവാവന്റെ ജീവന്‍ രക്ഷിച്ച ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയെ നേരിട്ട് വിളിച്ച്‌ അഭിനന്ദിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ചിത്രവും ഇപ്പോൾ വൈറലായിട്ടുണ്ട്. ചെന്നൈ പൊലീസ് കമ്മീഷണറും രാജേശ്വരിയെ അഭിനന്ദിച്ചിരുന്നു. രാജേശ്വരി ജീവന്‍ രക്ഷിച്ചയാളുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായും കമ്മീഷണര്‍ ശങ്കര്‍ ജിവാള്‍ പറഞ്ഞു.



കഴിഞ്ഞ ദിവസം വൈറലായ വീഡിയോയില്‍ കനത്ത മഴയില്‍ കടപുഴകിയ മരം നീക്കിയ ശേഷം വനിതാ പൊലീസ് ഉദ്യോഗസ്ഥന്‍ ബോധരഹിതനായ യുവാവിനെ ചുമലിലേറ്റി ആശുപത്രിയിലേക്കുള്ള വാഹനത്തില്‍ എത്തിക്കുന്ന കാഴ്ചയാണുണ്ടായിരുന്നത്. മഴക്കെടുതി നേരിടുന്ന ചെന്നൈയിലെ ടി പി ഛത്രാം പ്രദേശത്തെ ശ്മശാനത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയതാണ് രാജേശ്വരിയും സംഘവും.

റോഡിലേക്ക് വീണു കിടന്ന മരച്ചില്ലകള്‍, മുട്ടോളം വെള്ളത്തില്‍ നിന്ന് വലിച്ചു നീക്കുന്നതിനിടെയാണ് ഒരാള്‍ കിടക്കുന്നത് രാജേശ്വരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. കില്‍പൗക് മെഡിക്കല്‍ കോളേജിലെത്തിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.