കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങില്ല: രാകേഷ് ടികായത്ത്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; ഇല്ലെങ്കില്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങില്ല: രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച്‌ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്നും ടികായത്ത് ട്വിറ്ററില്‍ കുറിച്ചു.

നിയമങ്ങള്‍ പിന്‍വലിച്ചാല്‍ പ്രതിഷേധം അവസാനിപ്പിക്കാമെന്നും ടികായത്ത് പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെങ്കില്‍ സമരം തുടരാനാണ് തീരുമാനം. നിയമങ്ങള്‍ പിന്‍വലിക്കുന്നതിലൂടെ മാത്രമേ തങ്ങള്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയുള്ളൂ.

എന്നാൽ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ സമരം തുടരാനും അത് രാജ്യവ്യാപകം ആക്കാനുമാണ് ആലോചനയെന്നും ടികായത്ത് വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ പ്രതിഷേധക്കാരെ വീടുകളിലേക്ക് മടക്കി അയക്കാന്‍ സാധിക്കുകയുള്ളൂവെന്നും ടികായത്ത് ട്വീറ്റ് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.