ബീഹാറിലെ മദ്രസയില്‍ നടത്തിയ റെയ്ഡില്‍ നാല് തോക്കുകളും തിരകളും കണ്ടെടുത്തു

ബീഹാറിലെ മദ്രസയില്‍ നടത്തിയ റെയ്ഡില്‍ നാല് തോക്കുകളും തിരകളും കണ്ടെടുത്തു

പട്ന: ബീഹാറിലെ മദ്രസയില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ നാല് തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു. ബീഹാറിലെ ബങ്ക പ്രദേശത്തുള്ള മദ്രസയിലായിരുന്നു റെയ്ഡ്. എങ്കിലും പൊലീസ് ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

'മദ്രസയുടെ തൊട്ടരികെയുള്ള കോട്ടേജില്‍ നിന്നാണ് തോക്കും തിരകളും കണ്ടെത്തിയത്. അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് അറസ്റ്റ് നടത്താന്‍ കഴിയു' എന്ന് ബങ്ക പൊലീസ് സൂപ്രണ്ട് പറയുന്നു.
ആരോ മനപൂര്‍വ്വം തോക്കും തിരകളും കോട്ടേജില്‍ കൊണ്ടുവെച്ചതെന്നാണ് മദ്രസ അധികൃതരുടെ വിശദീകരണം. മദ്രസയില്‍ ആദ്യം വന്ന പൊലീസുകാര്‍ക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മടങ്ങിപ്പോകാന്‍ നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഒരു ഫോണ്‍ കാള്‍ വരികയും പ്രത്യേക ഒരു ഇടത്തില്‍ പരിശോധിക്കാന്‍ ആ വ്യക്തി നിര്‍ദേശിച്ചതനുസരിച്ച്‌ നോക്കിയപ്പോഴാണ് തോക്കും തിരകളും കണ്ടെടുത്തതെന്നും മദ്രസ അധികൃതര്‍ പറയുന്നു.

ബങ്ക ജില്ലയിലെ മദ്രസക്കെട്ടിടത്തില്‍ ഉഗ്രസ്‌ഫോടനം നടന്നതിന് മാസങ്ങള്‍ക്ക് ശേഷമാണ് റെയ്ഡ് നടന്നത്. ഈ സ്‌ഫോടനത്തില്‍ പരിസരത്തെ ഏതാനും വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നിരുന്നു. മുസ്ലിം പണ്ഡിതല്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സ്‌ഫോടനമാണ് മദ്രസയ്‌ക്കെതിരെ സംശയം ജനിപ്പിച്ചത്. ഇവിടെ സൂക്ഷിച്ച്‌ വെച്ച സ്‌ഫോടകവസ്തുക്കള്‍ അറിയാതെ പൊട്ടിത്തെറിച്ചതാകാമെന്നാണ് നിഗമനം. ഈ സംഭവത്തിലും പൊലീസിന് ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.

ബീഹാറിലെ പല കുറ്റകൃത്യങ്ങളിലും മദ്രസകള്‍ക്ക് പങ്കുണ്ടായിരുന്നതായി പറയുന്നു. നിരവധി കുറ്റകൃത്യങ്ങളും ആയുധങ്ങള്‍ കണ്ടെടുക്കലും നടന്നിട്ടും ഇത്തരം മദ്രസകളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ഇവിടുത്തെ വിദ്യാഭ്യാസം പലപ്പോഴും രാജ്യത്തെ പൊതുവിദ്യാഭ്യാസവുമായി സമരസപ്പെടാത്തതാണെന്നും ആരോപണമുണ്ട്. അതേസമയം മദ്രസ നന്നാക്കാനുള്ള പണം ഒഴുകുകയാണ്. ഇവിടുത്തെ അടിസ്ഥാനപരമായ മതവിദ്യാഭ്യാസരീതിയില്‍ മാറ്റം വരുത്താതെ അവിടെ സയന്‍സും കണക്കും പഠിപ്പിച്ചിട്ട് കാര്യമില്ലെന്ന് വിദഗ്ധര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.