അമേരിക്കൻ ഇലക്ഷൻ മൂന്നുദിവസം ബാക്കിനിൽക്കേ 90 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തി

അമേരിക്കൻ ഇലക്ഷൻ മൂന്നുദിവസം ബാക്കിനിൽക്കേ  90 ദശലക്ഷം  പേർ വോട്ട് രേഖപ്പെടുത്തി

അമേരിക്ക: നവംബർ 3 ചൊവ്വാഴ്ച അമേരിക്കയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 90 ദശലക്ഷം പേർ വോട്ട് രേഖപ്പെടുത്തി എന്നാണ് യൂ എസ് ഇലക്ഷൻ പ്രോജെക്റ്റ് ഡാറ്റബസ് നൽകുന്ന വിവരം. ഒക്ടോബർ 30ന് അവസാനിച്ച ഏർലി വോട്ടിംഗ് സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2016ലെ ഹാർലി വോട്ടിംഗ് സംവിധാനത്തിൽ പങ്കെടുത്തവരെക്കാൾ കൂടുതൽ വോട്ടർമാർ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ മൂന്നിന് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. കോവിഡ് 19 നെ ട്രംപ് ഭരണകൂടം കൈകാര്യം ചെയ്ത് രീതിക്കെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും ദേശീയ അഭിപ്രായ വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് ഡെമോക്രാറ്റിക്ക് നോമിനി ബിഡനെതിരെ രംഗത്ത് ഉണ്ടെന്നാണ് വിവരം.

ജൊ ബൈഡനും, കമലാ ഹാരിസും പ്രചരണം ശക്തിപ്പെടുത്തിയപ്പോൾ, ട്രംപും, ഗവർണർ ഏബട്ടും സംസ്ഥാനത്ത് ശക്‌തമായ പ്രചരണങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.