ലണ്ടന്‍:ജയിലില്‍ തന്നെ വിവാഹിതാകാന്‍ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനും സ്റ്റെല്ല മോറിസിനും അനുമതി.ചാരവൃത്തി ആരോപിക്കപ്പെട്ട് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാരിഷ് ജയിലിലാണ് 'വിസില്‍ ബ്‌ളോവര്‍' ആയ അസാന്‍ജ്.
1983 ലെ യു.കെ വിവാഹ നിയമപ്രകാരം ജയില്‍വാസികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി തേടാം. അപേക്ഷ പരിഗണിക്കുക ജയില്‍ ഗവര്‍ണര്‍ ആയിരിക്കും.പങ്കാളിയായ സ്റ്റെല്ല മോറിസിനെ വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അസാന്‍ജ് ജയില്‍ ഗവര്‍ണര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷ പരിഗണിച്ച ഗവര്‍ണര്‍ വിവാഹത്തിന് അനുമതി നല്‍കി.
അസാന്‍ജിനെ വിട്ടുകിട്ടാന്‍ അമേരിക്ക നടപടി ക്രമങ്ങള്‍ ആരംഭിച്ചതിന് പുറകെയാണ് ബ്രിട്ടന്‍ അദ്ദേഹത്തെ തടവിലാക്കിയത്. അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന്് ദേശീയ പ്രതിരോധ-സുരക്ഷാ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ച് അസാന്‍ജിനെതിരെ അമേരിക്കയും കേസെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.