ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിക്കിടെ അറസ്റ്റിലായ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. അറസ്റ്റിലായ 83 കര്‍ഷകര്‍ക്കാണ് പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം. പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയാണ് ട്വിറ്ററില്‍ കൂടി സഹായം വാഗ്ദാനം ചെയ്തത്.
അറസ്റ്റിലായ കര്‍ഷകര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതില്‍ ഡല്‍ഹി പൊലീസ് സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമാണുള്ളത്. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലി സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നിരവധി കര്‍ഷകര്‍ക്കെതിരെ അന്ന് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
തുടര്‍ന്ന് അറസ്റ്റിലായ 83 കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ പഞ്ചാബ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമാണ്. ദുരിതമനുഭവിക്കുന്ന കര്‍ഷകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
ചെങ്കോട്ടയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ താഴ്ത്തിക്കെട്ടുന്ന നീക്കമാണ് പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.