ദുബായ്: 17 മത് ദുബായ് എയർ ഷോയ്ക്ക് ഇന്ന് തുടക്കം. 85,000 സന്ദർശകരാണ് ഇതിനകം രജിസ്ട്രർ ചെയ്തിട്ടുളളത്. പുതുതായി 13 രാജ്യങ്ങള്‍ ഉള്‍പ്പടെ 150 ഓളം രാജ്യങ്ങള്‍ ഇത്തവണത്തെ എയർ ഷോയില്‍ ഭാഗമാകും. ബോയിംഗ് കുടുംബത്തിലെ ഏറ്റവും പുതിയ താരമായ ബോയിംഗ് 777എക്സും ഇത്തവണ അരങ്ങേറും. 18 വരെ ദുബായിലെ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ടിലാണ് എയര്‍ ഷോ നടക്കുക. രണ്ട് വർഷത്തിലൊരിക്കലാണ് എയർ ഷോ നടക്കുന്നത്. ഓരോ തവണും യു.എ.ഇ പ്രതിരോധ വകുപ്പ്, എമിറേറ്റ്സ് ഉൾപ്പെടെയുള്ളവ ആയിരം കോടിയിലേറെ ദിർഹമിന്റെ കരാറുകൾ ഒപ്പുവയ്ക്കാറുണ്ട്.വിവിധ രാജ്യങ്ങൾ തമ്മിൽ വിമാന കൈമാറ്റ കരാറുകളും നടക്കും.
ഇന്ത്യന്‍ വ്യോമസേനയും ഭാഗമാകും.
ഇത്തവണത്തെ എയർ ഷോയില്‍ ഇന്ത്യന്‍ വ്യോമസേനയും ഭാഗമാകും. യുഎഇ ഭരണകൂടത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയെത്തിയിരിക്കുന്നത്. 16 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വ്യോമസേന ദുബായ് എയർ ഷോയിൽ പങ്കെടുക്കുന്നത്. വ്യോമസേനയുടെ സാരംഗ്, സൂര്യകിരണ്‍, തേജസ് സംഘങ്ങളാണ് ഇത്തവണ ദുബായ് എയര്‍ഷോയിലെത്തുന്നത്.
പൊതുജനങ്ങൾക്ക് സ്കൈ വ്യൂ ഗ്രാന്‍റ് സ്റ്റാന്‍റില്‍ പ്രവേശനം അനുവദിക്കും.
മുന്‍ കൂട്ടി രജിസ്ട്രർ ചെയ്തവർക്ക് സ്കൈ വ്യൂ ഗ്രാന്‍റ് സ്റ്റാന്‍റില്‍ പ്രവേശനം അനുവദിക്കും. എല്ലാ ദിവസവും രാവിലെയാണ് ഫ്ളൈയിംഗ് ഡിസ്പെ ലൈനപ്പ് പ്രഖ്യാപിക്കുക. ഉച്ചക്ക് രണ്ട് മണിമുതലായിരിക്കും ഷോയുണ്ടാവുക. യുഎഇയില്‍ ഇതുവരെ നടന്ന എയർ ഷോകളില്‍ ഏറ്റവും വലിയ ഷോ ആയിരിക്കുമിതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.