രാജ്യത്ത് പെട്രോള്‍ വില ഏറ്റവും കുറവ് പഞ്ചാബില്‍; ഡീസല്‍ ലഡാക്കില്‍

രാജ്യത്ത് പെട്രോള്‍ വില ഏറ്റവും കുറവ് പഞ്ചാബില്‍; ഡീസല്‍ ലഡാക്കില്‍

ന്യൂഡൽഹി: സംസ്ഥാനങ്ങൾ വാറ്റ് കുറച്ചതിനുശേഷം രാജ്യത്ത് പെട്രോള്‍ വില ഏറ്റവും കുറവ് പഞ്ചാബിൽ. ഡീസൽ വിലയിൽ ഏറ്റവും കുറവുള്ളത് കേന്ദ്ര ഭരണപ്രദേശമായ ലഡാക്കിലാണ്‌.

പഞ്ചാബിൽ പെട്രോൾ ലിറ്ററിന് 16.02 രൂപയും ഡീസലിന് 19.61 രൂപയും കുറഞ്ഞു. അമൃത്‌സറിൽ പെട്രോളിന് വില 95.63 രൂപയും ലഡാക്കിൽ ഡീസൽ വില ലിറ്ററിന് 88.33 രൂപയുമാണ്. രാജസ്ഥാനിലാണ് പെട്രോളിന് വില കൂടുതൽ. ലിറ്ററിന് 111.10 രൂപ.

ഇതുവരെ വാറ്റ് കുറച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ രാജസ്ഥാൻ, ഛത്തീസ്ഗഢ്‌, മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് എന്നിവ ഉൾപ്പെടുന്നു. ആം ആദ്മി ഭരിക്കുന്ന ഡൽഹി, തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടി.ആർ.എസ്. ഭരിക്കുന്ന തെലങ്കാന, വൈ.എസ്.ആർ. കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളും വാറ്റ് കുറച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.