വായു മലിനീകരണം രൂക്ഷമാകുന്നു: ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം വരും

വായു മലിനീകരണം രൂക്ഷമാകുന്നു: ഡല്‍ഹിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക്  നിയന്ത്രണം വരും

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. മാസത്തില്‍ ഒരു ദിവസമെങ്കിലും സൈക്കിളിലോ ബസിലോ ആളുകള്‍ യാത്ര ചെയ്യണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദ്ദേശിച്ചു.

'മലിനീകരണം കുറയ്ക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. വ്യവസായ മേഖലയും പൊതുജനങ്ങള്‍ക്കും ഇത് ബാധകമാണ്. അടുത്ത തലമുറയ്ക്ക് വേണ്ടിയെങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്രാ രീതി മാറ്റണം' എന്ന് മനീഷ് സിസോദിയ പറഞ്ഞു.

നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 380ലെത്തി. അതേസമയം അയല്‍ നഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളില്‍ യഥാക്രമം 312, 368, 301, 357 എന്നിങ്ങനെയാണ് എ.ക്യു.ഐ. രേഖപ്പെടുത്തിയിരിക്കുന്നത്.

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കുന്നതിനായി അടിയന്തര നടപടി വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. നഗരത്തില്‍ പുകമഞ്ഞ് രൂക്ഷമായതോടെ കാഴ്ചയുടെ ദൂരപരിധി കുറഞ്ഞു. ഒക്ടോബര്‍ 24 മുതല്‍ ഈ മാസം എട്ട് വരെയുള്ള കാലയളവിലുണ്ടായ വാഹനപുക യാണ് അതി രൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി.

ശനിയാഴ്ച, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മലിനീകരണ പ്രതിസന്ധിയെ നേരിടാന്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടുക, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വര്‍ക്ക് ഫ്രം ഹോം അനുവദിക്കുക എന്നിവയുള്‍പ്പെടെ വിവിധ അടിയന്തര നടപടികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.