അന്തർ ദേശീയ സീറോ മലബാർ മാതൃവേദിയുടെ കുടുംബ കൂട്ടായ്മ ഇന്ന്

അന്തർ ദേശീയ സീറോ മലബാർ മാതൃവേദിയുടെ കുടുംബ കൂട്ടായ്മ ഇന്ന്

കൊച്ചി: അന്തര്‍ ദേശീയ സീറോ മലബാര്‍ മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാ സീറോ മലബാര്‍ രൂപതകളെയും കോര്‍ത്തിണക്കി വലിയ കുടുംബങ്ങളുടെ കൂട്ടായ്മ ഇന്ന് നടക്കും.

വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് പരിപാടി. സീറോ മലബാര്‍ സഭാ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കും. മാതൃവേദി പ്രസിഡന്റ് ഡോ. കെ.വി റീത്താമ്മ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹ പ്രഭാഷണം നല്‍കും. ഡയറക്ടര്‍ ഫാ. വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ ആമുഖ പ്രഭാഷണം നടത്തും.

മദര്‍ ജനറല്‍ സിഎംസി കോണ്‍ഗ്രിഗേഷന്‍ സിസ്റ്റര്‍ ഗ്രേസ് തെരേസ്, സാബു ജോസ് (സെക്രട്ടറി പ്രോലൈഫ് അപ്പോസ്തലേറ്റ് ആനിമേറ്റര്‍ കെ.സി.ബി.സി പ്രോലൈഫ് സ്റ്റേറ്റ് കമ്മിറ്റി) എന്നിവര്‍ ആശംസ അര്‍പ്പിക്കും. അന്തര്‍ ദേശീയ സീറോ മലബാര്‍ മാതൃവേദിയില്‍നിന്ന് വിരമിക്കുന്ന സിസ്റ്റര്‍ സാലി പോള്‍ സി.എം.സിക്കും പുതുതായി ചുമതലയേല്‍ക്കുന്ന സിസ്റ്റര്‍ ജീസ സി.എം.സിക്കും സെക്രട്ടറി മേഴ്‌സി ജോസഫ് ആശംസ അര്‍പ്പിക്കും.

വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍ സ്വാഗതവും റോസിലി പോള്‍ തട്ടില്‍ കൃതജ്ഞതയും നിര്‍വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.