ലിവര്‍പൂള്‍: ബ്രിട്ടനിലെ ലിവര്‍പൂളില്‍ വനിതാ ആശുപത്രിക്കു സമീപമുണ്ടായ ടാക്‌സി കാര്‍ സ്‌ഫോടനത്തില്‍ യാത്രക്കാരന്‍ മരിക്കാനിടയായ സംഭവത്തില്‍ മൂന്നു പേര്‍ പിടിയിലായി. തീവ്രവാദ നിയമപ്രകാരമാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ലിവര്‍പൂള്‍ വനിതാ ആശുപത്രിക്ക് പുറത്ത് യാത്രക്കാരനെ കയറ്റിക്കൊണ്ടിരുന്ന ടാക്‌സി കാറാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. സംഭവസ്ഥലത്ത് തന്നെ യാത്രക്കാരന്‍ മരിച്ചു. പരുക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 29, 26, 21 വയസ് പ്രായമുള്ള മൂന്ന് പേരെയാണ് നഗരത്തിലെ കെന്‍സിംഗ്ടണ്‍ പ്രദേശത്തുവെച്ച് നോര്‍ത്ത് വെസ്റ്റ് പോലീസ് പിടികൂടിയത്.
ഇന്ന് ലിവര്‍പൂളില്‍ നടന്ന ദാരുണമായ സംഭവത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കുമൊപ്പം താനുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ട്വിറ്ററില്‍ അറിയിച്ചു. എമര്‍ജന്‍സി സര്‍വ്വീസ് നടത്തിയവരോടും അവരുടെ പെട്ടെന്നുള്ള പ്രതികരണത്തിനും പ്രൊഫഷണലിസത്തിനും ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു, അന്വേഷണം തുടരുന്ന പോലീസിനും-ബോറിസ് ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.