ന്യൂഡല്‍ഹി:പ്രതിരോധാവശ്യത്തിനു വേണ്ടി 21,000 കോടി രൂപ മുടക്കി അമേരിക്കയില്‍ നിന്ന് അത്യാധുനിക സംവിധാനങ്ങളുള്ള 30 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അന്തിമ ഘട്ടത്തില്‍. കരാറുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നത തല യോഗം ഉടന്‍ ചേരുമെന്നാണു സൂചന.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി ഇന്ത്യ പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ശ്രമം തുടരുകയായിരുന്നു. നൂനത സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിതമായ MQ-9B പ്രിഡേറ്റര്‍ ഡ്രോണുകള്‍ ദീര്‍ഘ ദൂര നിരീക്ഷണത്തിന് സഹായകമാകും. ശത്രുക്കള്‍ക്ക് നേരെ കൃത്യതയോടെ ആക്രമണങ്ങള്‍ നടത്താന്‍ ശേഷിയുള്ളതാണ് ആയുധങ്ങള്‍ ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകള്‍.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിരീക്ഷണത്തിനായി യു.എസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പാട്ടത്തിനെടുത്ത രണ്ട് നിരായുധ സീഗാര്‍ഡിയന്‍ ഡ്രോണുകളാണ് നാവികസേന ഇപ്പോള്‍ ഉപയോഗിച്ചു വരുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ പ്രൊസീജ്യര്‍ 2020, ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് മാനുവല്‍ 2009 എന്നിവയ്ക്ക് കീഴിലാണ് ആയുധങ്ങള്‍ പാട്ടത്തിനെടുക്കാന്‍ കഴിയുന്നത്.
MQ-9B യുടെ സമുദ്ര, വാന സംരക്ഷണങ്ങള്‍ക്ക് ഇണങ്ങുന്ന വേരിയന്റുകളാണ് പ്രതിരോധ വകുപ്പിന്റെ പരിഗണനയിലുള്ളത്. കര, നാവിക, വ്യോമ സേനകള്‍ക്ക് 10 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വീതം ലഭിച്ചേക്കും. ഡ്രോണുകള്‍ വാങ്ങുന്ന കാര്യത്തിലുള്ള കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമാകുന്ന മുറയ്ക്ക് കേന്ദ്ര പ്രതിരോധമന്ത്രി തലവനായുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കും. പിന്നീട് ക്യാബിനറ്റ് കമ്മിറ്റിയായിരിക്കും ഡ്രോണുകള്‍ വാങ്ങുന്നതിന് അന്തിമ അനുമതി നല്‍കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.