പൂക്കളുടെ വർണങ്ങള്‍ വിസ്മയം തീർക്കുന്ന ദുബായ് മിറക്കിള്‍ ഗാർഡന്‍ നവംബർ ഒന്നുമുതല്‍ സന്ദർശകരെ സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മിറക്കിള്‍ ഗാർഡന്‍റെ ഒന്‍പതാം പതിപ്പ് തുടങ്ങുന്നത്. 120 ഓളം വൈവിധ്യങ്ങളില്‍ ഇത്തവണ 150 മില്ല്യണ്‍ പൂക്കളാണ് മിറക്കിള്‍ ഗാർഡനില്‍ ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ പരിചിതമല്ലാത്ത പൂക്കളുകളുമുണ്ട്. രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയും വെളളി ശനി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 11 വരെയുമാണ് സന്ദർകരെ അനുവദിക്കുക. പൊതു അവധി ദിനങ്ങളിലും 11 മണിവരെ പ്രവർത്തനമുണ്ടാകും. മുതിർന്നവർക്ക് 55 ദിർഹവും 12 വയസില്‍ താഴെയുളളവർക്ക് 40 ദിർഹവുമണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസിനുളള താഴെയുളളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.ദുബായ് ലാൻഡിന്‍റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.