ജയ്പുര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഇന്ധന നികുതി കുറച്ചു. പെട്രോളിന് ലീറ്ററിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയുമാണ് രാജസ്ഥാന്‍ കുറച്ചത്.
കേന്ദ്രം ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി കുറച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ വില ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന നികുതിയില്‍ വരുത്തിയ കുറവ് രാജസ്ഥാന് വര്‍ഷം 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വില കുറച്ച സാഹചര്യത്തില്‍ ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ് നേരത്തെ നികുതി കുറച്ചിരുന്നു.
സംസ്ഥാനത്ത് ഇടതു സര്‍ക്കാരിനെതിരെ സമരമുഖത്തുള്ള കോണ്‍ഗ്രസിന് പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകളുടെ തീരുമാനം ഊര്‍ജ്ജം പകരും.
നവംബര്‍ മൂന്നിന് പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്‌സൈസ് നികുതി യഥാക്രമം അഞ്ചു രൂപയും 10 രൂപയും വീതം കുറച്ചിരുന്നു. എന്നാല്‍ നികുതിയില്‍ കുറവ് വരുത്താനാകില്ലെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.