കൊച്ചി: കേരള നോളജ് എക്കോണമി മിഷന് ജനുവരിയില്‍ തുടക്കമാകും. അഞ്ചുവര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. 10,000 പേര്‍ക്ക് ജോലിനല്‍കി പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി വെര്‍ച്വല്‍ തൊഴില്‍മേള നടത്തി. ശേഷിക്കുന്നവ അടുത്തമാസത്തോടെ പൂര്‍ത്തിയാക്കും. തുടക്കത്തില്‍ 10,000 തൊഴില്‍ എന്നതില്‍ 6000 പേര്‍ക്ക് തൊഴില്‍ പിന്തുണ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
5000 കോടി രൂപയുടെ വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 12 ലക്ഷം തൊഴിലവസരങ്ങള്‍ ആഗോളതലത്തിലും എട്ടു ലക്ഷം അവസരങ്ങള്‍ തദ്ദേശീയമായും ഒരുക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ നോളജ് എക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി തുടങ്ങിയിരുന്നു. ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് പോര്‍ട്ടല്‍ അവതരിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.