യുഎഇ ദേശീയ ദിനം: കുട്ടികള്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈന്‍

യുഎഇ ദേശീയ ദിനം: കുട്ടികള്‍ക്ക് പകുതി നിരക്കില്‍ ടിക്കറ്റ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈന്‍

ദുബായ്: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് വിമാനടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈന്‍സ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രചെയ്യുമ്പോഴാണ് ആനുകൂല്യമുളളത്.

ഇന്ന് (നവംബർ 18 ) മുതല്‍ ഡിസംബർ അഞ്ച് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം പ്രയോജനപ്പെടുത്താനാവുക. 2022 ജൂണ്‍ 15 വരെ യാത്ര ചെയ്യാം. ദേശീയ ദിനത്തോട് അനുബന്ധിച്ചുളള അവധി ദിനങ്ങള്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്ത് സന്തോഷിക്കുകയെന്നാണ് യാത്രക്കാരോട് എമിറേറ്റ്സ് പറയുന്നത്.

ലണ്ടന്‍, ബാങ്കോക്ക്, കുവൈറ്റ്, ന്യൂയോർക്ക്, മൗറീഷ്യസ് സ്ഥലങ്ങളിലേക്കാണ് നിരക്കിളവും കുട്ടികള്‍ക്ക് അമ്പത് ശതമാനം ഇളവും എയർലൈന്‍ പ്രഖ്യാപിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.