മംഗഫിൽ ഫോക്കിന് പുതിയ ആഡിറ്റോറിയം; ഉദ്ഘാടനം വൈകിട്ട് ഏഴിന്

മംഗഫിൽ ഫോക്കിന് പുതിയ ആഡിറ്റോറിയം; ഉദ്ഘാടനം വൈകിട്ട് ഏഴിന്

കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാക്ടസ് അസ്സോസിയേഷൻ്റെ (ഫോക്ക്)പുതിയ ആഡിറ്റോറിയം മംഗഫിൽ ഇന്ന് വൈകിട്ട് ഏഴിന് ഉദ്ഘാടനം ചെയ്യും. ഗ്രാന്റ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി ഉദ്ഘാടന കർമ്മം നിർവഹിക്കും. ബ്ലോക്ക് നാലിൽ സ്ട്രീറ്റ് നമ്പർ 43 ൽ ബിൽഡിംഗ് നമ്പർ മുപ്പത്തിയെട്ടിലാണ് പുതിയ ആഡിറ്റോറിയം.


വിവിധങ്ങളായ സമ്മേളനങ്ങൾക്കും കുടുംബകൂട്ടായ്മകൾക്കും ബർത്ത്ഡേ പാർട്ടികൾക്കും അതൊടൊപ്പം ദിവസേനയുള്ള ട്യൂഷൻ, നൃത്ത ക്ലാസുകൾക്കും ഉപയുക്തമായ രീതിയിലാണ് ആഡിറ്റോറിയം രൂപീകരിച്ചിരിക്കുന്നത്. നൂറോളം ആളുകൾക്ക് ഇരിപ്പിടം ഒരുക്കിയിരിക്കുന്ന ആഡിറ്റോറിയത്തിന് ആവശ്യമായ പാർക്കിംഗ് സൗകര്യവും ഉണ്ട്.

ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന കൾച്ചറൽ പ്രോഗ്രാമിൽ ഫോക്ക് കലാകാരന്മാർ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് ഫോക്ക് പ്രസിഡൻ്റ് സലീം എം.എയും ജനറൽ സെക്രട്ടറി ലിജീഷും അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.