അപകട മരണം, മോഡലുകള്‍ക്ക് റോയ് ദുരുദ്ദേശ്യത്തോടെ മദ്യം നല്‍കിയിരുന്നുവെന്ന് പൊലീസ്

 അപകട മരണം, മോഡലുകള്‍ക്ക് റോയ് ദുരുദ്ദേശ്യത്തോടെ മദ്യം നല്‍കിയിരുന്നുവെന്ന് പൊലീസ്

കൊച്ചി: മുന്‍ മിസ് കേരളയ്ക്കും സുഹൃത്തുക്കള്‍ക്കും പാര്‍ട്ടിയില്‍ വെച്ച് ദുരുദ്ദേശ്യത്തോടെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി മദ്യം അമിതമായി നല്‍കിയെന്ന് പൊലീസ്. റോയിക്ക് ഇവരെ മുന്‍ പരിചയമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യം പരയുന്നത്.

ഹോട്ടലില്‍ ഡി.ജെ പാര്‍ട്ടിക്കായി ഒത്തുകൂടിയ മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള മുന്‍ റണ്ണറപ്പ് അന്‍ജന ഷാജന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നും അപേക്ഷയില്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന കെ.എ മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.

മുന്‍ പരിചയം വെച്ച് അന്‍സി കബീറിനും സുഹൃത്തുക്കള്‍ക്കും മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് പൊലീസ് സംശയിക്കുന്നത്. റോയിയുടെ താല്‍പര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ വാക്കേറ്റം ഉണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.

അതേസമയം തെളിവ് തേടി തേവര കണ്ണങ്ങാട്ട് പാലത്തിനടിയില്‍ കായലില്‍ ക്രൈംബ്രാഞ്ച് തിരച്ചില്‍ നടത്തും. അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും തിരച്ചില്‍. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ കളഞ്ഞു എന്നത് പൊലീസിനെ പറ്റിക്കാന്‍ പറഞ്ഞതാണോ എന്നും സംശയമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.