ന്യൂഡല്‍ഹി: റേഡിയോ ആക്ടീവ് പ്രസരണ ശേഷിയുള്ളതെന്ന് സംശയിക്കുന്ന കണ്ടെയ്നറുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് തടഞ്ഞു വെച്ചു. കസ്റ്റംസും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശകപ്പലില്‍ വന്ന എട്ട് കണ്ടൈനറുകളിലായുള്ള രാസവസ്തുക്കള്‍ പിടികൂടിയത്. അദാനി പോര്‍ട്സ് പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അപകട കരമല്ലാത്ത ചരക്കുകളുടെ പട്ടികയിലാണ് ഇവ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും കണ്ടെയിനറുകളില്‍ ക്ലാസ് 7 (റേഡിയോ ആക്ടീവ് ശേഷിയുള്ളവ) എന്ന് രേഖപ്പെടുത്തിയിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് വന്ന കപ്പലിലാണ് ചരക്കുകള്‍ ഉണ്ടായിരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് കണ്ടെയ്‌നറുകള്‍ പിടികൂടിയത്. നിലവില്‍ ചരക്കുകകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി തുറമുഖത്ത് തന്നെ പിടിച്ചു വെച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.