എക്സ്പോ 2020: ഇന്ന് എ.ആർ റഹ്മാന്റെ മകളും വേദിയിലെത്തും

എക്സ്പോ 2020: ഇന്ന് എ.ആർ റഹ്മാന്റെ മകളും വേദിയിലെത്തും

ദുബായ്: എക്സ്പോ 2020 യില്‍ ഇന്ന് നടക്കുന്ന ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര​യു​ടെ പ​രി​പാ​ടി​യി​ൽ ഇന്ത്യയുടെ അഭിമാനം എ.​ആ​ർ. റഹ്മാന്റെ മ​ക​ളും ഗാ​യി​ക​യു​മാ​യ ഖ​ദീ​ജ റ​ഹ്​​മാ​നും വേ​ദി​യി​ലെ​ത്തും.

ജൂബിലി പാർക്കില്‍ വൈകീട്ട് മൂന്നിന് ശിശുദിനത്തോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പരിപാടിയിലാണ് ഖ​ദീ​ജ റ​ഹ്​​മാ​ന്‍ ഭാഗമാകുക.

16കാ​ര​നാ​യ പി​യാ​നി​സ്​​റ്റ്​ ലി​ദ്​​യാ​ൻ നാ​ദ​സ്വ​ര​വും ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്ട്ര​ക്കൊ​പ്പം വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്. 23രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 50 ക​ലാ​കാ​ര​ൻ​മാ​ര​ട​ങ്ങി​യ എ​ക്​​സ്​​പോ​ക്ക്​ വേ​ണ്ടി പ്ര​ത്യേ​കം രൂ​പ​പ്പെ​ടു​ത്തി​യ ട്രൂ​പ്പാ​ണ്​ ഫി​ർ​ദൗ​സ്​ ഓ​ർ​ക​സ്​​ട്ര.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.