മുല്ലപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ കോണ്‍ഗ്രസിന്റെ മനുഷ്യ ചങ്ങല

മുല്ലപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ കോണ്‍ഗ്രസിന്റെ മനുഷ്യ ചങ്ങല

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ഇന്ന്. സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ രാവിലെ 11 മണിക്ക് മനുഷ്യച്ചങ്ങല തീര്‍ക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാല് കിലോ മീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ക്കുക. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും.

അതേസമയം മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. തമിഴ്നാടിന്റെ മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനത്തിലേക്കെത്താന്‍ സമയം വേണമെന്ന കേരളത്തിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചുകൊണ്ടായിരുന്നു കേസ് പരിഗണിക്കാന്‍ മാറ്റിവച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.