മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ സകാറ്റെകാസ് സംസ്ഥാനത്ത് മേല്‍പ്പാലത്തില്‍ ഒമ്പതു പേരെ കൊന്ന് കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം നടപ്പാതയിലും കണ്ടെത്തി. ലഹരി മാഫിയാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് 10 പേരുടെ കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. മെക്സിക്കോ സിറ്റിക്ക് വടക്ക് 340 മൈല്‍ (550 കിലോമീറ്റര്‍) അകലെയുള്ള സിയുഡാഡ് കുവോഹ്ട്ടെമോക്കിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് സകാറ്റെകാസ് സ്റ്റേറ്റ് പബ്ലിക് സേഫ്റ്റി ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരെല്ലാം പുരുഷന്‍മാരാണ്. തങ്ങളുടെ സാമ്രാജ്യത്തില്‍ എതിരാളി സംഘങ്ങള്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്നത് തടയുന്നതിനുള്ള മുന്നറിയിപ്പിട്ടാണ് ലഹരിമാഫിയകള്‍ ഇങ്ങനെ ചെയ്യുന്നത്. എതിരാളികളെയോ അധികാരികളെയോ പരിഹസിക്കാനും പ്രദേശവാസികളെ ഭയപ്പെടുത്താനുമായി ഇത്തരത്തില്‍ കൊലപാതകങ്ങള്‍ നടത്തി മൃതദേഹങ്ങള്‍ കെട്ടിത്തൂക്കാറുണ്ട്.
ഈ വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍, മെക്‌സിക്കോയില്‍ 25,000-ത്തിലധികം കൊലപാതകങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് 3.4 ശതമാനം കുറവാണ്. ക്വിന്റാന റൂ സംസ്ഥാനത്തിലെ പ്രശസ്തമായ വിനോദസഞ്ചാര മേഖലകളില്‍ ഉള്‍പ്പെടെ മെക്‌സിക്കോയുടെ പല ഭാഗങ്ങളിലും ലഹരിമാഫിയുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.