വിദേശിയോട് കണ്ണില്ലാത്ത ക്രൂരത: കോവളത്ത് സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരന്‍ ഉറുമ്പരിച്ച നിലയില്‍

വിദേശിയോട് കണ്ണില്ലാത്ത ക്രൂരത: കോവളത്ത് സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരന്‍ ഉറുമ്പരിച്ച നിലയില്‍

തിരുവനന്തപുരം: കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വിദേശിയെ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലില്‍ കണ്ടെത്തിയത്. 77 വയസുകാരനാണ് ഇര്‍വിന്‍ ഫോക്‌സ്.

ഒരു വര്‍ഷം മുന്‍പ് കോവളത്തെത്തിയ അദ്ദേഹത്തിന് വീഴ്ചയില്‍ പരിക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളില്‍ മലമൂത്ര വിസര്‍ജ്യങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിന്റെ മുറുവുകളില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തി.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നേരത്തേ ശ്രീലങ്കയിലേക്ക് കടന്നെന്നു പൊലീസ് പറഞ്ഞു. മുറി പൂട്ടിയ നിലയിലായിരുന്നു. ബഹളം കേട്ടെത്തിയ ആളുകള്‍ മുറി തുറന്നപ്പോഴാണു സംഭവം ബോധ്യപ്പെട്ടത്.  ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു. നിലവില്‍ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.