'വേറെ കുഞ്ഞിനെ തരാമായിരുന്നു': ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ത്തി ആന്ധ്രാ ദമ്പതികള്‍

'വേറെ കുഞ്ഞിനെ തരാമായിരുന്നു': ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ത്തി ആന്ധ്രാ ദമ്പതികള്‍

ഹൈദരാബാദ്: ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതു തന്നെയെന്നു ഡിഎൻഎ പരിശോധനാഫലം വിധിയെഴുതിയതോടെ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ത്തി ആന്ധ്രാ ദമ്പതികള്‍. കുഞ്ഞിന്റെ അമ്മ അവനെ തിരികെ കിട്ടാൻ അലയുന്നത് അറിഞ്ഞിട്ടും ദത്തു നൽകുന്നതുമായി മുന്നോട്ടുപോയ കേരളത്തിലെ അധികൃതരെ ആന്ധ്ര ദമ്പതികൾ കുറ്റപ്പെടുത്തി.

ഈ വേദന എങ്ങനെ സഹിക്കും ഒരു അമ്മയുടെ വികാരങ്ങളോട് ആണ് അവർ ഇത്ര ക്രൂരത കാട്ടിയത് എന്ന് സ്വകാര്യ കോളേജിലെ അധ്യാപികയായ വളർത്തമ്മ പറഞ്ഞു. അതേസമയം ‘ഇനിയും ഇങ്ങനെ നീറാൻ ഇടവരുത്താതെ എത്രയും പെട്ടെന്നു ഞങ്ങൾക്കു മറ്റൊരു കുഞ്ഞിനെ തരൂ. ഇത്തിരി ആശ്വാസമാകട്ടെ. ഇങ്ങനെ തുടരാൻ വയ്യ എന്ന് ആന്ധ്രാ ദമ്പതികള്‍ ഹൃദയവേദനയോടെ അഭ്യർത്ഥിച്ചു.

കുഞ്ഞിനെ ദത്തെടുക്കാനായി തങ്ങളുടെ ഊഴം വരുന്നതും കാത്ത് നാല് വർഷമാണ് ക്ഷമയോടെ കാത്തിരുന്ന താല്പര്യമുള്ള മൂന്നു സംസ്ഥാനങ്ങളായി ആന്ധ്രപ്രദേശ്, തെലുങ്കാന, കേരള എന്നിങ്ങനെയാണ് അപേക്ഷകൾ നൽകിയിരുന്നത്. തെലുങ്കാനയും നീണ്ട വെയ്റ്റിംഗ് ലിസ്റ്റ് ആയതിനാൽ അവസാനം കേരളത്തെ ആശ്രയിച്ചതെന്ന് ദമ്പതികൾ കൂട്ടിച്ചേർത്തു.
ഈ കുഞ്ഞിന് പകരം എത്രയും പെട്ടെന്നു ഞങ്ങൾക്കു മറ്റൊരു കുഞ്ഞിനെ തരൂ എന്നാണ് ആന്ധ്ര ദമ്പതികളുടെ അധികാരികളോടുള്ള അഭ്യർത്ഥന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.