ഷെയ്ഖ് സയ്യീദ് റോഡ് ജനസാഗരമാകും; ദുബായ് റണ്‍ നാളെ: ചില റോഡുകള്‍ അടച്ചിടും

ഷെയ്ഖ് സയ്യീദ് റോഡ് ജനസാഗരമാകും; ദുബായ് റണ്‍ നാളെ: ചില റോഡുകള്‍ അടച്ചിടും

ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായുളള ദുബായ് റണ്‍ നാളെ നടക്കും. ദുബായ് റണ്ണിന്റെ ഭാഗമായി ചില റോഡുകള്‍ രാവിലെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ഷെയ്ഖ് സയ്യീദ് റോഡ് ദുബായ് വേള്‍ഡ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് മുതല്‍ ദുബായ് മാള്‍ ബ്രിഡ്ജ് ഫസ്റ്റ് ഇന്റർ ചേഞ്ച് വരെ രാവിലെ നാലുമണി മുതല്‍ 9 മണിവരെ അടച്ചിടും.

ദി ലോവർ ഫിനാന്‍ഷ്യല്‍ സെന്റർ റോഡ് ഇരുഭാഗത്തേക്കും രാവിലെ 4 മുതല്‍ 10 വരെ അടച്ചിടും. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൊലീവാർഡ് രാവിലെ നാലുമുതല്‍ 10 വരെ അടച്ചിടും.

അല്‍ മുസ്താഖബല്‍ സ്ട്രീറ്റ് ( സബീല്‍ റോഡും ഫിനാന്‍ഷ്യല്‍ സെന്‍റട്രല്‍ റോഡും ) രാവിലെ 6.30 മുതല്‍ 10.30 വരെ അടച്ചിടും.

രണ്ട് വിഭാഗങ്ങളിലായാണ് ദുബായ് റണ്‍ നടക്കുക. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി അഞ്ച് കിലോമീറ്റർ ട്രാക്കും, കായിക പ്രേമികള്‍ക്കായി 10 കിലോമീറ്റർ ട്രാക്കുമാണ് ഒരുക്കിയിട്ടുളളത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ദുബായ് റണ്‍ നടക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.