യുഎഇ ദേശീയ ദിനം സൗജന്യ ഐസ്ക്രീം വിതരണമൊരുക്കി കാ‍ഫോ‍ർ

യുഎഇ ദേശീയ ദിനം സൗജന്യ ഐസ്ക്രീം വിതരണമൊരുക്കി കാ‍ഫോ‍ർ

ദുബായ്: യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളാണ് രാജ്യത്തുടനീളം നടക്കുന്നത്. പല വാണിജ്യ-വ്യാപാര സ്ഥാപനങ്ങളും വിലക്കിഴിവും മറ്റ് സേവനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. മാജിദ് അല്‍ ഫുത്തൈമിനുകീഴിലെ കാഫോർ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഐസ്ക്രീം നല്‍കിയാണ് യുഎഇയുടെ ദേശീയ ദിനാഘോഷത്തില്‍ ഭാഗമാകുന്നത്.

ഷാ‍ർജ, ദുബായ്, അബുദബി,അജ്മാന്‍ എന്നിവിടങ്ങളിലെ കാഫോറില്‍ നിന്ന് ഡിസംബർ രണ്ടുമുതല്‍ നാലുവരെ സൗജന്യമായി ഐസ്ക്രീം കഴിക്കാം. യുഎഇയുടെ പതാകയുടെ നിറത്തിലുളള വനില,സ്ട്രോബറി, ചോക്ലേറ്റ്, പിസ്ത ഐസ്ക്രീമുകളാണ് ഒരുക്കിയിട്ടുളളത്. ഇത് കൂടാതെ 5000 കാഫോർ ഉപഭോക്താക്കള്‍ക്കായി 2.5 ദശലക്ഷം ദിർഹത്തിന്റെ സമ്മാനവും നല്‍കും.

ഓരോ ദിവസവും 500 ഉപഭോക്താക്കള്‍ക്ക് 500 ദിർഹമാണ് സമ്മാനം പ്രഖ്യാപിച്ചിട്ടുളളത്. ഭാഗ്യശാലികളായ 5 പേർക്ക് 5000 ദിർഹം സമ്മാനമായി കിട്ടും. 500 ഉല്‍പന്നങ്ങള്‍ 50 ശതമാനം വിലക്കിഴിവില്‍ കാഫോറില്‍ ലഭ്യമാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.